എമര്‍ജന്‍സി ലാന്‍ഡിംഗിന് പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക്; രാജ്യത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു; ആരും വാങ്ങിയില്ലെങ്കില്‍ കേന്ദ്രത്തിന് മുമ്പില്‍ ഈ ഒരു വഴി മാത്രം
ന്യൂഡെല്‍ഹി: (www.kvartha.com 27.01.2020) എമര്‍ജന്‍സി ലാന്‍ഡിംഗിന് പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക് പറന്ന രാജ്യത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു. തിങ്കളാഴ്ചയാണ് ഓഹരി വില്‍ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ഔദ്യോഗിക വൃത്തങ്ങള്‍ രംഗത്തെത്തിയത്.
പുതിയ ഉത്തരവ് പ്രകാരം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17ന് മുമ്പ് താല്‍പര്യപത്രം സമര്‍പ്പിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഓഹരികള്‍ വാങ്ങുന്നവര്‍ എയര്‍ ഇന്ത്യയുടെ നിലവിലെ കടങ്ങളും ബാധ്യതകളും ഏറ്റെടുക്കണ്ടിവരും.
നേരത്തെ ഓഹരി വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഏകദേശം 3.26 ബില്യണ്‍ ഡോളറാണ് ( ഏകദേശം 23000 കോടി) എയര്‍ ഇന്ത്യയുടെ കടം. മറ്റ് ബാധ്യതകള്‍ വേറെയുമുണ്ട്. ഗണ്യമായ ഉടമസ്ഥാവകാശവും ഫലപ്രദമായ നിയന്ത്രണവുമുള്ളവര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്താല്‍ കമ്പനിയ്ക്ക് രാജ്യത്ത് തുടരാനാവുമെന്ന് അധികൃതര്‍ പറയുന്നു.
വിദേശ കമ്പനികളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കൂ.
എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അവരും പിന്തിരിയുകയായിരുന്നു. വില്‍പ്പന നടക്കാതെ വന്നപ്പോള്‍ ഓഹരികള്‍ വില്‍ക്കാനായി ശ്രമം. ഇതിനായി ലണ്ടനിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയെങ്കിലും അതിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.
ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ പൂട്ടുകയേ വഴിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, എയര്‍ ഇന്ത്യയുടെ മറ്റൊരു സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ് പ്രസ് ലാഭത്തിലാണ്. 500 കോടി രൂപയുടെ ലാഭം നടപ്പ് സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് എയര്‍ എന്ത്യ എക്‌സ്പ്രസ് അധികാരികള്‍ പറയുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്നില്ല. ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. 50 കോടി രൂപ ശമ്പളയിനത്തില്‍ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെല്ലാം കൂടി ശമ്പളം നല്‍കാന്‍ പ്രതിമാസം 300 കോടിയാണ് വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയുടെ നഷ്ടം 4000 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരട്ടിയിലധികമായി.
സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. എ 320 വിമാനത്തിലെ 12 എയര്‍ ബസുകള്‍ അറ്റകുറ്റപണിക്കായി നിലത്ത് കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇവയുടെ പണി തീര്‍ക്കണമെങ്കില്‍ പുതിയ എഞ്ചിനുകള്‍ സ്ഥാപിക്കണം. ഇതിന് മൊത്തം 1100 കോടി വേണമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇത്രയും പണം ചെലവഴിച്ചാല്‍ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ വിമാനങ്ങളുടെ സര്‍വീസ് നിറുത്തി.
എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നത്. 2011-12 വര്‍ഷത്തില്‍ 30,520,21 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 2400 കോടിയാണ് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നല്‍കിയത് 500 കോടി. ഇങ്ങനെ പണം തന്ന് എത്രകാലം ഈ സര്‍വീസിനെ നില നിറുത്താനാവുമെന്ന ചിന്തയായതോടെയാണ് പൂട്ടലിന്റെ മണി മുഴങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Govt invites bids for 100% stake sale in Air India, News, Trending, Business, Air India, Flight, Foreign Investment, Warning, New Delhi, National.

Powered by Info News For You

Comments
Post a Comment