പുതുവര്‍ഷദിനത്തില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് കവര്‍ന്ന സംഭവം; അറസ്റ്റിലായ പോലീസുകാരനെ റിമാന്‍ഡ് ചെയ്തു
ചിറ്റൂര്‍: (https://ift.tt/35k0q9W) പുതുവര്‍ഷദിനത്തില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെ റിമാന്‍ഡ് ചെയ്തു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒയും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരിയെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെക്കൂടാതെ അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷി(33)നെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരാള്‍ പോലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെട്ടിരുന്നു.
ബൂസരിയെ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം കഴിഞ്ഞദിവസം സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ ഇയാള്‍ സാമ്പത്തിക തട്ടിപ്പ് കേസിലും സസ്‌പെന്‍ഷനിലായിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ നെഹ്റു തിയറ്ററിനടുത്ത് തറക്കളത്തിന് സമീപത്താണ് സംഭവം നടന്നത്. മേട്ടുപ്പാളയം സ്വദേശി ജയന്റെ ഭാര്യ സിന്ധുവിന്റെ സ്‌കൂട്ടറിലിരുന്ന പണവും സ്വര്‍ണാഭരണവുമാണ് പൊലീസുകാരന്റെ നേതൃത്വത്തില്‍ കവര്‍ന്നത്. റോഡരികില്‍നിന്ന് ഇളനീര്‍ വാങ്ങിക്കുന്നതിനിടെ ബൊലേറോ വാഹനത്തിലെത്തിയ പ്രതികള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
ചിറ്റൂര്‍ പോലീസിന് നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചിറ്റൂരില്‍നിന്ന് തന്നെ വാഹനമുള്‍പ്പെടെ പ്രതികളെ പിടികൂടി. ഇതിനിടെ പ്രതികളിലൊരാള്‍ ഓടിരക്ഷപ്പെട്ടു. ഒളിവില്‍പ്പോയ ഇടുക്കി പീരുമേട് ഏലപ്പാറ എസ്റ്റേറ്റ് കോടിക്കാനം സ്വദേശി വിനുവിനായുള്ള (35) തിരച്ചില്‍ പൊലീസ് ഊര്‍ജ്ജതമാക്കി. നിരവധി മോഷണകേസുകളിലെ പ്രതിയാണ് വിനുവെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, News, palakkad, Police, Arrest, Remanded, Robbery, Officer, Chittur theft incident; Police officer remanded

Powered by Info News For You

Comments
Post a Comment