ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്ന ജഡായുപ്പാറ; ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത എക്കോ ടൂറിസം കേന്ദ്രമായ തെന്മല; ബാഗുമെടുത്ത് കൊല്ലത്തേക്ക് വണ്ടികയറാം..

ബാഗുമെടുത്ത് വണ്ടികയറാം 02

(www.kvartha.com 10.01.2020) കൊല്ലം ജില്ലയിലെ പ്രശസ്തമായ രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളാണ് തെന്മലയും ജഡായുപ്പാറയും. പരിചയപ്പെടാം.

തെന്മല

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത എക്കോ ടൂറിസം കേന്ദ്രമാണ് തെന്മല. കൊല്ലം-ചെങ്കോട്ട റോഡിന്റെയും തിരുവനന്തപുരം-ചെങ്കോട്ട റോഡിന്റെയും സംഗമസ്ഥാനത്താണ് തെന്മല സ്ഥിതി ചെയ്യുന്നത്. ലോക ടൂറിസം സംഘടനയുടെ ലോകത്തെ പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ തെന്മലയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി പരന്നുകിടക്കുന്ന 10 എക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. വന്‍തോതില്‍ തേനും തടിയും ഇവിടെനിന്നും കയറ്റുമതി ചെയ്യപ്പെടുന്നു. ചെന്തുരിണി വന്യജീവി സങ്കേതം, നക്ഷത്രവനം, മാന്‍ പുനരധിവാസ കേന്ദ്രം എന്നിവ തെന്മലയിലെത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കണം. ബോട്ടിങ്ങ്, റോപ് ബ്രിഡ്ജ്, ട്രെക്കിങ്ങ്, മൗണ്ടനിയറിങ്ങ്, ബൈക്കിങ്ങ്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍ തുടങ്ങിയ വിനോദപരിപാടികള്‍ തെന്മലയിലേക്ക് കുടുംബങ്ങളുള്‍പ്പടെയുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എങ്ങനെ തെന്മലയിലെത്താം?
റോഡുമാര്‍ഗം

*കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും തെന്മലയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

ട്രെയിന്‍മാര്‍ഗം

*തെന്മലയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ ചെങ്കോട്ട റെയില്‍വേ സ്‌റ്റേഷനും 66 കിലോമീറ്റര്‍ അകലെ കൊല്ലം റെയില്‍വേ സ്‌റ്റേഷനും സ്ഥിതി ചെയ്യുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബസ് മാര്‍ഗവും ടാക്‌സി മാര്‍ഗവും തെന്മലയിലെത്താം.

വായുമാര്‍ഗം

*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് തെന്മലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളം. ദൂരം 72 കിലോമീറ്റര്‍.

ജഡായുപ്പാറ
കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജഡായുപ്പാറ അഥവാ ജഡായു എര്‍ത്ത് സെന്റര്‍. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്രനരപ്പില്‍ നിന്ന് 1200 അടി ഉയരത്തിലാണ് ഇത് സ്ഥി ചെയ്യുന്നത്. രാമായണത്തിലെ ജഡായു എന്ന പരുന്തിന്റെ പേരാണ് സ്ഥലത്തിന് ലഭിച്ചത്. സീതയെ രാക്ഷസരാജാവായ രാവണനില്‍ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ജഡായുവിന് ഇവിടെ വീണ് പരിക്കുപറ്റി എന്നാണ് വിശ്വാസം. പെയിന്റ്‌ബോള്‍, വാലീ ക്രോസിങ്ങ്, ബോള്‍ഡറിങ്ങ്, സിപ് ലന്‍, ട്രക്കിങ്ങ്, ആര്‍ച്ചറി, റാപ്പല്ലിങ്ങ്, ജുമാറിങ്ങ്, വാള്‍ ക്ലൈമ്പിങ്ങ് തുടങ്ങിയ വിനോദ-സാഹസിക പരിപാടികള്‍ ജഡായു സാഹസിക കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എങ്ങനെ ജഡായുപ്പാറയിലെത്താം?
റോഡുമാര്‍ഗം

*കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ചടയമംഗലത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്ററാണ് ജഡായു പാര്‍ക്കിലേക്കുള്ള ദൂരം.

ട്രെയിന്‍മാര്‍ഗം

*കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 28 കലോമീറ്ററും കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 38 കിലോമീറ്ററും അകലെയാണ് ജഡായുപ്പാറ.

വായുമാര്‍ഗം

*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 51 കിലോമീറ്റര്‍ ദൂരത്തിലാണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Travel & Tourism, Kollam, Article, News, Jadayupara, Thenmala, Kvartha introducing two famous tourist destinations in Kollam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?