ഗൃഹസന്ദര്‍ശനത്തിനെത്തിയ ബിജെപി നേതാക്കളോടൊപ്പമുള്ള ഫോട്ടോ വിവാദം കത്തി; നാസര്‍ ഫൈസി കൂടത്തായിയെ സമസ്തയുടെ പോഷക സംഘടനകളിലെ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു; നിര്‍വ്യാജം മാപ്പ് ചോദിച്ചെങ്കിലും നടപടിയിലേക്ക് നീങ്ങിയത് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ

കോഴിക്കോട്: (www.kvartha.com 06.01.2020) പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഗൃഹസന്ദര്‍ശനെത്തിയ ബിജെപി നേതാക്കളോടൊപ്പമുള്ള ഫോട്ടോ വിവാദം കത്തി നില്‍ക്കെ നാസര്‍ ഫൈസി കൂടത്തായിയെ സമസ്തയുടെ പോഷക സംഘടനകളിലെ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നാസര്‍ ഫൈസി കൂടത്തായി ബിജെപി നേതാക്കള്‍ക്കൊപ്പം ലഘുലേഖ പിടിച്ചു നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതോടെ സമസ്ത കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്റ് ചെയ്തതായി സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ നാസര്‍ ഫൈസി കൂടത്തായി മാപ്പ് അറിയിച്ചിരുന്നു. ''പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഞാന്‍ അറിയിച്ചിരുന്നു. ശേഷം പോവാന്‍ എഴുന്നേറ്റപ്പോള്‍ തന്റെ കൈയില്‍ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താനത് നിരസിക്കേണ്ടതായിരുന്നു. എന്നാല്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തില്‍ മതേതര ഇന്ത്യയോടും, സംഘടനാ സുഹൃത്തുക്കളോടും പ്രവര്‍ത്തകരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു''എന്ന് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ സമസ്ത കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.


ഇതോടെ മുസ്ലീം പണ്ഡിതന്‍മാരെയും നേതാക്കളെയും അനുനയിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ബിജെപി നീക്കത്തിനും തിരിച്ചടിയായിരിക്കുകയാണ്. മുസ്ലീം വീടുകളില്‍ കയറി ഇറങ്ങി പൗരത്വ ഭേദഗതി നിയമത്തിെ ന്യായീകരിക്കാനുള്ള ബിജെപിയുടെ തന്ത്രം കേരളത്തില്‍ വില പോകില്ലെന്ന് ഉറപ്പായി.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അദ്ദേഹം ആദ്യം പോയത്. നിയമത്തോട് ജോര്‍ജ് ഓണക്കൂര്‍ വിയോജിപ്പ് അറിയിച്ചതോടെയാണ് ബിജെപിയുടെ ദൗത്യം തുടക്കത്തിലെ പാളാന്‍ കാരണമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, BJP, Samastha, Photo, Controversy, Nasar Faizi Koodathai was suspended from office bearers of Samastha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?