ഒരു മിസ്ഡ് കോള്‍ വരുത്തിവച്ച പൊല്ലാപ്പ്; ഒരു മാസത്തിലേറെ യുവതിയെ ശല്യം ചെയ്ത 'കോളറെ' വലയില്‍ വീഴ്ത്താന്‍ കിടിലന്‍ കെണിയൊരുക്കി പോലീസ്
പാലാ: (www.kvartha.com 20.01.2020) യുവതിയുടെ ഫോണില്‍ നിന്ന് അറിയാതെ പോയ ഒരു മിസ്ഡ് കോള്‍ വരുത്തിവച്ച പൊല്ലാപ്പ്. യുവതിയെ ഒരു മാസത്തിലേറെ ശല്യം ചെയ്ത 'കോളറെ' ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. അറിയാതെ നമ്പര്‍ തെറ്റി മധുസൂദനന് ഒരു മിസ്ഡ് കോള്‍ പോയി. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ നിരന്തരം യുവതിയെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു.
ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം യുവതി മധുസൂദനനെ ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. എന്നാല്‍ യുവതിയെ ഭര്‍ത്താവിനൊപ്പം കണ്ട ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ഭര്‍ത്താവ് പിടികൂടി കരണത്ത് അടികൊടുത്തു. പിന്നാലെ പോലീസ് എസ്എച്ച്ഒ വി എ സുരേഷ്‌കുമാര്‍, എസ്‌ഐ തോമസ് സേവ്യര്‍, സിപിഒ സി മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Arrest, Police, Woman, Husband, Phone call, Harassment, man who arrested for harassing phone calls
Keywords: News, Kerala, Arrest, Police, Woman, Husband, Phone call, Harassment, man who arrested for harassing phone calls
Powered by Info News For You

Comments
Post a Comment