കണ്ണൂര്‍ ജയിലിലെ കവര്‍ച്ചക്കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു
കണ്ണൂര്‍: (www.kvartha.com 29.01.2020) ഒന്നിലധികം കവര്‍ച്ച കേസില്‍ പ്രതിയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന മാണിക് എന്ന മാസ്റ്റര്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിച്ചോടി. കണ്ണൂരില്‍ നിന്ന് എറണാകുളം ജയിലിലേക്ക് ട്രെയിനില്‍ കൊണ്ടു പോകുന്ന വഴി ചൊവ്വാഴ്ച ചെറുതുരുത്തി ഭാഗത്തു വച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. എസ്‌കോര്‍ട്ട് ഉണ്ടായിരുന്ന മൂന്ന് പോലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് ട്രെയിന്‍ വേഗത കുറച്ച് ഓടുന്നതിനിടയില്‍ ചാടിയത്. ചാട്ടത്തിനിടയില്‍ പ്രതിക്ക് പരിക്കേല്‍ക്കാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു.
രാത്രി ഉറങ്ങിക്കിടന്ന കണ്ണൂരിലെ മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും വീട്ടില്‍ കയറി അക്രമിച്ച് അവശരാക്കിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ ദീര്‍ഘ കാലത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാളിലും മറ്റുമായി നിരവധി കേസുകളുള്ള പ്രതിയെ അന്തര്‍ സംസ്ഥാന അന്വേഷണ ശൃംഖല ഉപയോഗിച്ചാണ് പോലീസ് പിടികൂടിയിരുന്നത്. കൈ വിലങ്ങ് ധരിച്ച നിലയില്‍ സ്‌ട്രോങ് എസ്‌കോര്‍ട്ടില്‍ പ്രതി രക്ഷപ്പെട്ടുവെന്നത് പോലീസിന്റെ ഗുരുതര വീഴ്ചയായി ചൂണ്ടി കാണിക്കപ്പെടുന്നു.
ജയിലിനകത്തും തടവുകാരെ അക്രമിച്ചതുള്‍പ്പെടെയുള്ള സംഭവത്തെ തുടര്‍ന്ന് അസാധാരണ കുറ്റവാളിയായി കണക്കാക്കി ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഏറണാകുളത്ത് ഹാജരാക്കുന്നതിന് കൂടുതല്‍ സുരക്ഷ പരിഗണിച്ച് ഏറണാകുളം ജില്ലാ ജയിലില്‍ മാറ്റി പാര്‍പ്പിക്കാന്‍ കൂടിയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് കൊണ്ടു പോയത്. ഷര്‍ട്ടും ബര്‍മൂഡയുമാണ് വേഷം.
പ്രതിയെ കണ്ടെത്തുന്നവര്‍ 04884-262401, 9497980531 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ചെറുതുരുത്തി പോലീസ് അഭ്യര്‍ഥിച്ചു.
Keywords: Kannur, News, Kerala, Accused, Escaped, Police, Custody, attack, Train, Robbery, Case, Crime, Injured, Accused escaped from police custody in Kannur

Powered by Info News For You

Comments
Post a Comment