മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതി; ആറുമാസം മുമ്പ് സംസ്‌ക്കരിച്ച സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും
കുണ്ടറ: (www.kvartha.com 17.01.2020) യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആറു മാസം മുന്‍പ് സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാന്തിരിക്കല്‍ ഷിനു ഭവനില്‍ സിംസണിന്റെ ഭാര്യ ഷീല (46) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍ നിന്നു പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ പൊലീസ് സര്‍ജനാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്നത്. ക്രൈംബ്രാഞ്ച്, പൊലീസ്, മെഡിക്കല്‍ ടീം, ഫോറന്‍സിക് വിദഗ്ധര്‍, പള്ളി അധികാരികള്‍, ഷീലയുടെ ബന്ധുക്കള്‍ തുടങ്ങിയവരും ഉണ്ടായിരിക്കും.
കഴിഞ്ഞ ജുലൈ 29ന് രാത്രി 10മണിക്ക് വീട്ടില്‍ നിന്ന് അവശനിലയില്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി സഹോദരി ഷീനയും, മാതാവ് സ്റ്റാന്‍സിയും പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കൂട്ടാക്കാതെ 31ന് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു.
മരണത്തില്‍ ഭര്‍ത്താവ്, മകന്‍, രണ്ട് ബന്ധുക്കള്‍, ഗ്രാമ പഞ്ചായത്തംഗം എന്നിവര്‍ക്ക് പങ്കുണ്ടെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഷീലയുടെ മാതാവ് സ്റ്റാന്‍സി കൊല്ലം റൂറല്‍ എസ് പിക്ക് പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം റൂറല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തി. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന തീരുമാനമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Relatives doubt woman's cause of death, after dig out her body,Local-News, News, Complaint, Dead Body, Police, Allegation, Kerala.
Keywords: Relatives doubt woman's cause of death, after dig out her body,Local-News, News, Complaint, Dead Body, Police, Allegation, Kerala.
Powered by Info News For You

Comments
Post a Comment