പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം അലയടിച്ച് മേല്‍പറമ്പില്‍ വനിതാ റാലി
കാസര്‍കോട് (www.evisoonnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിധേഷം അലയൊലി തീര്‍ത്ത് മേല്‍പറമ്പില്‍ വനിതാ റാലി. ചെമ്മനാട് പഞ്ചായത്ത് ആസാദി കി അവാസിയുടെ നേതൃത്വത്തിലാണ് വേറിട്ടൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലും നിരവധി പേര്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം അണപൊട്ടിയ പ്രതിഷേധ സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദീപാ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഗീതാകൃഷ്ണന്‍, സുജാത, ഫരീദ ഷാക്കിര്‍ അഹമ്മദ്, സാഹിദ റഷീദ് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment