അതിവേഗത്തില്‍ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: (www.kvartha.com 13.01.2020) അതിവേഗത്തില്‍ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കൊടുവള്ളി വാവാട് പൂക്കോട്ടില്‍ വേലായുധന്‍(65) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ജീവന്‍ നഷ്ടമായത്. ജനുവരി മൂന്നിന് രാവിലെ ഏഴോടെ ദേശീയപാതയില്‍ വാവാട് അങ്ങാടിയിലാണ് അപകടം.
അതിവേഗത്തില്‍ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വേലായുധനെ കുടാതെ ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരുന്ന പുത്തന്‍പുറത്ത് നീറ്റുട്ടമ്മല്‍ അബ്ദുല്‍ അസീസ്(38), സദാനന്ദന്‍ (സദു) എന്നിവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. അബ്ദുല്‍ അസീസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഡ്രൈവര്‍ പുല്‍പ്പള്ളി സ്വദേശി ലിബി(34)നും അപകടത്തില്‍ പരിക്കേറ്റിരുന്നു.
വേലായുധന്റെ ഭാര്യ: ലീല, മക്കള്‍: സുനില്‍കുമാര്‍, സുനജ, പരേതയായ സുനിത. മരുമക്കള്‍: രബിത, മനോജ് കുമാര്‍. ശവസംസ്‌കാരം തിങ്കളാഴ്ച നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Accident, Death, hospital, Treatment, Injured, 65 year old man dies in koduvally lorry accident

Powered by Info News For You

Comments
Post a Comment