ജെ എന്‍ യു അക്രമം, പ്രതിഷേധം ആളിക്കത്തുന്നു; വിദ്യാര്‍ത്ഥികളോട് ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷ

ന്യൂഡല്‍ഹി: (www.kvartha.com 06.01.2020) ജെ എന്‍ യു പ്രശ്‌നം കൊടുമ്പിരികൊള്ളുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമസംഭവത്തില്‍ ഇടപെട്ട് ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനെ വിളിച്ച അമിത് ഷാ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിലെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജെ എന്‍ യു രജിസ്ട്രാറും പ്രോ വി സിയും തിങ്കളാഴ്ച രാവിലെ ഡെല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിനെ കണ്ട് ക്യാമ്പസിലെ സ്ഥിതിഗതികള്‍ അറിയിച്ചു.

Amit Shah speaks to Delhi LG; requests him to call JNU representatives for talks, New Delhi, News, Trending, JNU, Attack, Injured, Hospital, Treatment, Police, Criticism, National

ക്യാമ്പസില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്. ആയുധങ്ങളുമായി ക്യാമ്പസിലെത്തിയ മുഖംമൂടി സംഘം അധ്യാപകരെ ഉള്‍പ്പെടെ മര്‍ദിച്ചിരുന്നു. പരിക്കേറ്റ 23 പേര്‍ ചികിത്സയിലുണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ പൊലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഘടിത ആക്രമണം, കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. അക്രമ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പസിലും ആശുപത്രിയിലുമെത്തി വിദ്യാര്‍ഥികളുമായി സംസാരിക്കുകയും തെളിവുകള്‍ ശേഖരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ജെ എന്‍ യു ക്യാമ്പസ് കനത്ത പൊലീസ് സുരക്ഷയിലാണ്. ഐ ഡി കാര്‍ഡുള്ളവരെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിവിടുന്നത്. ഹോസ്റ്റലുകള്‍ക്കും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്.

എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് അക്രമികളെ അറസ്റ്റു ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah speaks to Delhi LG; requests him to call JNU representatives for talks, New Delhi, News, Trending, JNU, Attack, Injured, Hospital, Treatment, Police, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?