ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സാദിയോ മാനെയ്ക്ക്

കെയ്‌റോ: (www.kvartha.com 08.01.2020) ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലിവര്‍പൂളിന്റെ സെനഗല്‍ താരം സാഡിയോ മാനെയ്ക്ക്. കഴിഞ്ഞ സീസണിലെ മിന്നുംപ്രകടനമാണ് താരത്തെ പുരസ്‌കാരനേട്ടത്തിന് അര്‍ഹനാക്കിയത്.

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ് ലോകകപ്പും കഴിഞ്ഞ സീസണില്‍ മാനെ സ്വന്തമാക്കി. സെനഗലിനൊപ്പം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ റണ്ണേഴ്‌സ് അപ്പ് നേട്ടത്തില്‍ പങ്കാളിയാകാനും മാനെയ്ക്ക് സാധിച്ചു.


2019ല്‍ 63 മത്സരങ്ങള്‍ കളിച്ച മാനെ 35 ഗോളുകളും 11 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ തന്നെ താരമായിരുന്ന സലാ ആയിരുന്നു അവസാന രണ്ട് സീസണിലും ആഫ്രിക്കയിലെ മികച്ച താരം. കരിയറില്‍ ആദ്യമായാണ് മാനെ ഈ പുരസ്‌കാരം നേടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Football Player, Liverpool, Africa, Sadio Mane has been named the 2019 African Player of the Year


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?