ജയരാജനെതിരെ വധഭീഷണി: കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍
കേരളം (www.evisionnews.co): സി.പി.എം നേതാവ് പി. ജയരാജനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാപ്പുപറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ (55) ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പി. ജയരാജനോട് മാപ്പു പറഞ്ഞത്.
തെറ്റുപറ്റിപ്പോയതാണെന്നും പൊറുക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി. ജയരാജന്റെ കൈപിടിച്ചാണ് പ്രതി മാപ്പുപറഞ്ഞത്. തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പുചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി. ജയരജാന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷിപറയാനായി രാവിലെയാണ് പി. ജയരാജന്‍ എത്തിയത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്കെതിരേ സി.പി.എം. പ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനെത്തിയ പി. ജയരാജന്റെ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുതാഴെ പ്രതി വധഭീഷണി മുഴക്കി കമന്റിടുകയായിരുന്നു.
Powered by Info News For You
Comments
Post a Comment