യു എ ഇയില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴ; റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കി; വന്‍ ഗതാഗതക്കുരുക്ക്; ദുബൈ മെട്രോ തിങ്ങിനിറഞ്ഞു; വിദ്യാലയങ്ങള്‍ക്ക് അവധി

ദുബൈ: (www.kvartha.com 12.01.2020) യു എ ഇയില്‍ ഇടിമിന്നലോടും കാറ്റോടും കൂടി ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. ഇടിവെട്ടി പെയ്ത കനത്തമഴയില്‍ യുഎഇയുടെ പലമേഖലകളും മുങ്ങി. ശനിയാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ പുലരുംവരെ നീണ്ടു. ഇതോടെ ദുബൈയും ഷാര്‍ജയും ഏറെക്കുറെ നിശ്ചലമായി.

അബൂദബിയുടെ കിഴക്കന്‍ മേഖല, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറെ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ജബല്‍ ജൈസ് മലനിരകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. ശനിയാഴ്ച ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും കനത്തു. കടല്‍ പ്രക്ഷുബ്ധമാണ്.

Raining again in Dubai, more showers in the UAE as dark clouds blanket Emirates, Dubai, News, Rain, Abu Dhabi, Sharjah, Gulf, Flights, Cancelled, World

അതേസമയം കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി അല്‍ ഖുബൈറാത്തിലെ ബ്രിട്ടിഷ് സ്‌കൂള്‍, ദുബൈ ഷെയ്ഖ് സായിദ് റോഡിലെ ജെംസ് വെല്ലിങ്ടണ്‍ സ്‌കൂള്‍, ദുബൈ മില്ലേനിയം സ്‌കൂള്‍, ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍, ഡിപിഎസ് ഷാര്‍ജ, അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവയടക്കം ചില വിദ്യാലയങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്‍കി. സാഹചര്യങ്ങള്‍ വിലയിരുത്തി അവധി നല്‍കാമെന്ന് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കെഎച്ച്ഡിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 Raining again in Dubai, more showers in the UAE as dark clouds blanket Emirates, Dubai, News, Rain, Abu Dhabi, Sharjah, Gulf, Flights, Cancelled, World

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബൈ ഗ്ലോബല്‍ വില്ലേജ് ശനിയാഴ്ച അടച്ചിട്ടു. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി മെട്രോയടക്കമുള്ള പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യണമെന്ന് ആര്‍ടിഎ നിര്‍ദേശിച്ചു. ആര്‍ടിഎ സര്‍വീസ് കേന്ദ്രങ്ങള്‍, വാഹന പരിശോധനാ കേന്ദ്രങ്ങള്‍, ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ കഴിഞ്ഞദിവസം അടച്ചിട്ടു.

അതിനിടെ അല്‍ഐനില്‍ വാദിയില്‍ കുടുങ്ങിയ രണ്ടുപേരെ സുരക്ഷാസേന ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. നിറഞ്ഞുകവിഞ്ഞ ഗഷബ വാദിയിലാണ് അകപ്പെട്ടത്. ശക്തമായ മഴയിലും കാറ്റിലും സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കേരളത്തില്‍ നിന്നടക്കമുള്ള വിമാനങ്ങള്‍ വൈകി. റണ്‍വേയില്‍ വെള്ളം കയറിയത് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഷാര്‍ജയിലും വിമാനങ്ങള്‍ വൈകി. വിമാനങ്ങള്‍ ജബല്‍അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.

കോഴിക്കോട്ടു നിന്നു പുലര്‍ച്ചെയുള്ള എയര്‍ഇന്ത്യ വിമാനം സമയത്ത് എത്തിയെങ്കിലും അല്‍ മക്തൂം വിമാനത്താവളത്തിലാണ് ഇറങ്ങിയത്. രാവിലെ 6.45നുള്ള കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം വിമാനവും ഇവിടെയാണിറക്കിയത്. ഉച്ചയായിട്ടും ഷാര്‍ജയിലെത്താന്‍ കഴിയാതെ യാത്രക്കാര്‍ വലഞ്ഞു. ദുബൈയില്‍ നിന്നുള്ള മുംബൈ- ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. രാജ്യത്തെ ഒട്ടേറെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ബസ്-ടാക്‌സി സര്‍വീസുകളെ ബാധിച്ചത് പൊതുജനങ്ങളെ വലച്ചു.

ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടി. ദുബൈ മെട്രോ തിങ്ങിനിറഞ്ഞു. ഷെയ്ഖ് സായിദ് റോഡില്‍ ദുബൈ മാള്‍ എക്‌സിറ്റിലെ അണ്ടര്‍പാസില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം തിരിച്ചുവിട്ടു. അല്‍ഖൈല്‍ റോഡിലെ രണ്ട് ലെയ്‌നുകള്‍ അടച്ചു. ദുബൈ പാര്‍ക്‌സ് ബ്രിഡ്ജ് അടച്ചിട്ടു.

അബൂദബിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ പല വാഹനങ്ങളും കുടുങ്ങി. ദുബൈ-അബൂദബി റോഡില്‍ നൂറുകണക്കിനു വാഹനങ്ങളെ സര്‍വീസ് റോഡുകളിലേക്കു പൊലീസ് തിരിച്ചുവിട്ടു. ഷാര്‍ജ അല്‍വാദ മേഖല, സിറ്റി സെന്റര്‍, വ്യവസായ മേഖല, ലിബര്‍ട്ടി സിഗ്‌നല്‍ എന്നിവിടങ്ങളിലും ബുഹൈറ കോര്‍ണിഷിലെ ചില ഭാഗങ്ങളിലും വെള്ളം കയറി.

വടക്കന്‍ എമിറേറ്റുകളിലെ മലയോര മേഖലകളില്‍ ഇടിമിന്നലോടെ മഴ തകര്‍ത്തു പെയ്തു. ശക്തമായ കാറ്റുമുണ്ട്. റാസല്‍ഖൈമ ജബല്‍ ജൈസ് റോഡില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. ഫുജൈറ ഫര്‍ഫര്‍ താഴ് വാരത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസ് സിവില്‍ ഡിഫന്‍സ് കരയ്ക്കു കയറ്റി.

ദുബൈ വിമാനത്താവളത്തിലെ വെള്ളക്കെട്ടും തിരക്കും കണക്കിലെടുത്ത് എയര്‍ ഇന്ത്യയുടെ ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ദുബൈ-മുംബൈ (എഐ 984), ഞായറാഴ്ച പുറപ്പെടേണ്ട ദുബൈ-ഡെല്‍ഹി (എഐ 996), ദുബൈ-ഹൈദരാബാദ് (എഐ 952), ദുബൈ-മുംബൈ (എഐ 912) വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ട് യാത്രാ തീയതിയില്‍ മാറ്റം വരുത്തുകയോ പണം മടക്കിവാങ്ങുകയോ ചെയ്യാം. വിമാന സര്‍വീസിലെ മാറ്റങ്ങള്‍ അതതു വിമാനക്കമ്പനികളില്‍ വിളിച്ചോ വിമാനത്താവള സൈറ്റ് നോക്കിയോ യാത്രക്കാര്‍ ഉറപ്പാക്കണമെന്ന് എയര്‍പോര്‍ട്ട് അതോറ്റി അറിയിച്ചു. സൈറ്റ്: DubaiAirports.ae

രാജ്യത്തു താപനില വീണ്ടും താഴ്ന്നു. മലയോരമേഖലകളില്‍ 11നും 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കാണു താപനില. തീരദേശമേഖലകളില്‍ 19-22 ഡിഗ്രി സെല്‍ഷ്യസ്.

അസ്ഥിരകാലാവസ്ഥ തുടരുന്നതിനിടെ രാത്രിയും പുലര്‍ച്ചെയും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു പ്രിന്‍സിപ്പല്‍ മീറ്റിയോറോളജിക്കല്‍ ഡാറ്റാ അനലിസ്റ്റ് ആസിഫ് ഷാ പറഞ്ഞു. ഞായറും തിങ്കളും തീരദേശമേഖലകളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാം. ചൊവ്വാഴ്ച ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും ശരാശരിയില്‍ താഴെ മഴ പെയ്‌തേക്കുമെന്നും പറഞ്ഞു.

അതിനിടെ വെള്ളക്കെട്ടോ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുയോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. ഫോണ്‍: 993, വാട്‌സാപ്: 056 993 9930.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Raining again in Dubai, more showers in the UAE as dark clouds blanket Emirates, Dubai, News, Rain, Abu Dhabi, Sharjah, Gulf, Flights, Cancelled, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?