പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരെ നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചു; ജനജാഗ്രതാ സദസ് തുടങ്ങുന്നതിന് മുമ്പ് വ്യാപാരികള്‍ മുഴുവന്‍ കടകളച്ചു, പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല

ആലപ്പുഴ: (https://ift.tt/3a1CV9r) പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരെ നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചു. ജനജാഗ്രതാ സദസ് തുടങ്ങുന്നതിന് മുമ്പ് വ്യാപാരികള്‍ മുഴുവന്‍ കടകളച്ച് പോവുകയും പ്രദേശത്തെ ആളുകള്‍ വീടിന് പുറത്തിറങ്ങാതിരിക്കുകയും ചെയ്തു. ഇതോടെ പുറത്തുനിന്നുമെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിച്ച് നേതാക്കള്‍ സ്ഥലംവിട്ടു.

അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് സംഭവം. ഉദ്ഘാടകനായി എത്തിയ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് മുന്നില്‍ വിശദീകരണം കേള്‍ക്കാന്‍ സ്ഥലത്തിന് പുറത്ത് നിന്നെത്തിയ ബി ജെ പിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്പലപ്പുഴയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയില്‍ ബി ജെ പി മണ്ഡലം കമ്മിറ്റിയാണ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം വിശദീകരിച്ചു നല്‍കാന്‍ വലിയ പ്രചാരണമൊക്കെ നടത്തിയെങ്കിലും പരിപാടി തുടങ്ങുന്നതിന് മുമ്പേ നാട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു.

ബി ജെ പിക്കാര്‍ കസേര അടുക്കി തുടങ്ങിയപ്പോള്‍ തന്നെ സ്ഥലത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ട് സ്ഥലംവിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല. ഇതോടെ സ്ഥലത്ത് ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, Alappuzha, Village boycotts BJP explanation on Citizenship amendment act
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?