ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആദിത്യ ഷെട്ടിയും ഡേറ്റിംഗിലാണെന്ന ഗോസിപ്പ് ശരിവെച്ച് സുഹൃത്ത്

മുംബൈ: (www.kvartha.com 04.01.2020) ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആദിത്യ ഷെട്ടിയും ഡേറ്റിംഗിലാണെന്ന ഗോസിപ്പ് ശരിവെച്ച് സുഹൃത്ത്. ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് കുറേ നാളുകളായെന്നും അടുത്ത സുഹൃത്ത് ശരിവെക്കുന്നു. കഴിഞ്ഞദിവസമാണ് ഇരുവരും തായ്‌ലന്‍ഡില്‍ അവധി ആഘോഷിച്ച് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള ബന്ധം പുതുമയുള്ളതൊന്നുമല്ല. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു.

Rumours of KL Rahul dating Bollywood actress Athiya Shetty confirmed by close friend,Mumbai, News, Cinema, Bollywood, Actress, Cricket, Sports, Holidays, Airport, National

പുതുവത്സരദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇറ്റാലിയന്‍ താരം നദാഷ സ്റ്റാന്‍കോവിക്കും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ഇന്‍സ്റ്റഗ്രാമിലൂടെ ഹര്‍ദിക് പങ്കുവെച്ചിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തുനിന്നും മറ്റൊരു പ്രണയ വാര്‍ത്ത കൂടി പുറത്തുവരുന്നത്.

ക്രിക്കറ്റ് താരങ്ങളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും സോഷ്യല്‍ മീഡിയകളിലും രാഹുലിന്റെയും ആദിത്യയുടേയും നിരവധി ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഒരു പോസ്റ്റില്‍ രാഹുല്‍ ആദിത്യ ഷെട്ടിയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഹേര ഫേരി എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് പോസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rumours of KL Rahul dating Bollywood actress Athiya Shetty confirmed by close friend,Mumbai, News, Cinema, Bollywood, Actress, Cricket, Sports, Holidays, Airport, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?