എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറി; പൈലറ്റിന് സസ്പെന്‍ഷന്‍
ന്യൂഡെല്‍ഹി: (https://ift.tt/36GSQI9) എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. 2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു പൈലറ്റിന്റെ കുറ്റകരമായ അനാസ്ഥ.
മുംബൈ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള എയര്‍ ഏഷ്യ IAD374 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മുംബൈ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള എയര്‍ ഏഷ്യ IAD374 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി.
വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ തന്നെ നില്‍ക്കാന്‍ നല്‍കിയ നിര്‍ദേശം മറികടന്ന് അനുമതി ലഭിക്കാതെ പൈലറ്റ് വിമാനം മുന്നോട്ടെടുക്കുകയായിരുന്നു.
സഹപൈലറ്റ് എടിസി നിര്‍ദ്ദേശം കൃത്യമായി ധരിപ്പിച്ചിട്ടും മുഖ്യ പൈലറ്റ് നിര്‍ദ്ദേശം മറികടന്നെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിന് ശേഷം ഇരു പൈലറ്റിനും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ മുഖ്യ പൈലറ്റ് തെറ്റ് സമ്മതിക്കുകയും ചെയ്തു.
ഇതോടെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു.

Keywords: News, National, New Delhi, Airlines, Flight, Pilots, Suspension, Suspension for the Pilot
Powered by Info News For You

Comments
Post a Comment