ഇന്റര്‍നെറ്റ് സേവനം മൗലികാവകാശം; ജമ്മു കശ്മീരിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ന്യൂഡെല്‍ഹി: (www.kvartha.com 10.10.2020) ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. കശ്മീരിലെ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇന്റര്‍നെറ്റ് സേവനം മൗലികാവകാശമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അനിശ്ചിത കാലത്തേയ്ക്ക് തടയാന്‍ ആകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനരവലോകനം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

 Apex court orders J&K govt to review internet curbs, restrictions within 7 days, says Section 144 cannot 'be used to curb liberty', New Delhi, News, Politics, Supreme Court of India, Jammu, Kashmir, National

കശ്മീരിലെ നിരോധനാജ്ഞ പരിശോധിക്കണം. എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല 144. നിരോധനാജ്ഞയും നിയന്ത്രങ്ങളും കശ്മീരില്‍ ഏര്‍പ്പെടുത്താന്‍ ഉണ്ടാകാനിടയായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനുള്ള ഒരു കാരണമല്ല. ഇന്റര്‍നെറ്റിന് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. മതിയായ കാരണങ്ങളാല്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം. അനിശ്ചിതകാലത്തേക്ക് വിലക്ക് തുടരാനാവില്ല- സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഏകപക്ഷീമായ അധികാരത്തിലൂടെ മൗലികാവകാശങ്ങള്‍ നിഷേധിക്കരുത്. കശ്മീരില്‍ സുരക്ഷയും സ്വാതന്ത്ര്യവും തുല്യമായി പരിഗണിക്കണം. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണ്. നിയന്ത്രണങ്ങളുടെ ഉത്തരവുകള്‍ സംബന്ധിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൗരന്‍മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കശ്മീരില്‍ ഒരുപാട് അക്രമങ്ങള്‍ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും സുരക്ഷയുമായി സന്തുലിതമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. ജമ്മു കശ്മീരിലന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് മുന്നോടിയായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അഞ്ചുമാസം പിന്നിടുമ്പോഴാണ് പരമോന്നത കോടതിയുടെ വിധി.

പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് നാലിന് അര്‍ധരാത്രിയാണ് ജമ്മുകശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുഖ്യധാര രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത്.

നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയും പിന്‍ബലമില്ലാതെ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ദൈനംദിന ജീവിതത്തെ താറുമാറാക്കി വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, ടൂറിസം മേഖലകളെ തകര്‍ത്തു. ക്രമസമാധാനത്തിന്റെയും ദേശസുരക്ഷയുടെയും പേര് പറഞ്ഞ് ഏഴുപതു ലക്ഷം വരുന്ന കശ്മീര്‍ നിവാസികളെയാകെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

അതേസമയം ദേശസുരക്ഷയുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയാണ് നിയന്ത്രണങ്ങളെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടാകുമായിരുന്ന രക്തച്ചൊരിച്ചില്‍ നിയന്ത്രണങ്ങളിലൂടെ ഒഴിവായി.

ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഭീകരര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതിനാല്‍ ക്രമസമാധാന പാലനത്തിന് ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Apex court orders J&K govt to review internet curbs, restrictions within 7 days, says Section 144 cannot 'be used to curb liberty', New Delhi, News, Politics, Supreme Court of India, Jammu, Kashmir, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?