ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു
എടക്കര: (www.kvartha.com 30.01.2020) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബ (25) ആണ് മരിച്ചത്. ഷീബയുടെ വിവാഹം മാര്‍ച്ച് 30ന് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എടക്കര വില്ലേജ് ഓഫീസിനു സമീപം, ജോലി ചെയ്യുന്ന വീട്ടില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട ഷീബയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച. മാതാവ് ശാരദ. സഹോദരങ്ങള്‍: അഞ്ജു, സുഭാഷ്, സുബീഷ്, ബിനീഷ്.
Keywords: 25 year old woman died in Malappuram after food stuck in throat, Local-News, News, Obituary, Dead, Dead Body, Food, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment