കുടിവെള്ള ടാങ്കര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം; റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി; ഒപ്പമുണ്ടായിരുന്ന നാല് വയസുകാരനായ മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: (www.kvartha.com 24.01.2020) കുടിവെള്ള ടാങ്കര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. കിള്ളിപ്പാലം ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ 10.30മണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന നാല് വയസുകാരനായ മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പാപ്പനംകോട് മാങ്കുളം കലാ ഭവനില്‍ വിനോദിന്റെ ഭാര്യ സുനിതയാണ് (36) മരിച്ചത്. പരിക്കേറ്റ മകന്‍ ശ്രീഹരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളവു തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ ടാങ്കര്‍ സുനിതയെ തട്ടിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് വിവരം. ലോറി ഓടിച്ചിരുന്ന നെടുമങ്ങാട് പൂവത്തൂര്‍ മകയിരവിലാസം പാറക്കോണത്തുവീട്ടില്‍ അരുണിനെ(32) പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീഹരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Woman dies in road accident, Thiruvananthapuram, News, Local-News, Accidental Death, Injured, Hospital, Treatment, Police, Custody, Kerala

സുനിത സി പി എം പള്ളിത്തറ ബ്രാഞ്ച് കമ്മിറ്റി അംഗവും കുടുംബശ്രീ എസ്റ്റേറ്റ് വാര്‍ഡ് എ ഡി എസ് മെമ്പറും അക്ഷരശ്രീ കോ-ഓര്‍ഡിനേറ്ററുമാണ്. നഗരത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സുനിതയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: രവീന്ദ്രന്‍ നായര്‍, മാതാവ്: മീനാക്ഷി. നേമം വിക്ടറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഹരിപ്രസാദാണ് മൂത്ത മകന്‍. ഇളയമകന്‍ ശ്രീഹരി പാപ്പനംകോട് എല്‍ പി എസിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം വെള്ളളിയാഴ്ച ശാന്തികവാടത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman dies in road accident, Thiruvananthapuram, News, Local-News, Accidental Death, Injured, Hospital, Treatment, Police, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?