ഹോളി ഫെയ്ത്ത് നിലംപൊത്തി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് സെക്കന്‍ഡുകള്‍ക്കുള്ളില്‍

കൊച്ചി: (www.kvartha.com 11.01.2020) ഹോളി ഫെയ്ത്ത് ഫ് ളാറ്റ് നിലംപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ശനിയാഴ്ച രാവിലെ 11.19മണിയോടെ ഫ് ളാറ്റ് നിലംപൊത്തിയത്. രണ്ടു മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫ് ളാറ്റ് നിലംപൊത്തി. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കായലിലേക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചുപോകാതെയാണ് ഫ് ളാറ്റ് പൊളിച്ചുനീക്കിയത്.

കൃത്യം 11 മണിക്ക് തന്നെ ഫ് ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്റ്റര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.

Video Shows Flats Razed With Controlled Explosion In Seconds In Kochi, Kochi, News, Flat, Kerala

രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.16 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. മരടില്‍ ഫ് ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ് പോകുന്നതിനുള്ളതായിരുന്നു ഈ സൈറണ്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video Shows Flats Razed With Controlled Explosion In Seconds In Kochi, Kochi, News, Flat, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?