വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത പൗരത്വ പ്രക്ഷോഭം ആര്‍.എസ്.എസിന്റെ ഉറക്കം കെടുത്തുന്നു: എം.എസ്.എഫ്

കാസര്‍കോട് (www.evisionews.co): ഇന്ത്യന്‍ ഭരണ ഘടനയ്‌ക്കെതിരായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും ഇന്ത്യന്‍ ജനത സമരം ഏറ്റെടുക്കുകയും ചെയ്തതോടെ ആര്‍എസ്എസിനു ഉറക്കമില്ലാതായിരിക്കുകയാണ് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു. 

ചെമ്മനാട് പരവനടുക്കത്ത് ആസാദി മുദ്രവാക്യം മുഴക്കി എന്നാരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ചത് ഇതിന്റെ ഭാഗമായാണ്. ആസാദി മുദ്രവാക്യങ്ങള്‍ പൊതുസമൂഹത്തോടൊപ്പം ഇനിയും എംഎസ്എഫ് മുഴക്കും. അക്രമം അഴിച്ചുവിടാനാണ് ആര്‍എസ്എസ് ശ്രമമെങ്കില്‍ കാസര്‍കോട്ടെ വിദ്യാലയങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് അന്യമാവുമെന്നും ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?