ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍; യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം ഇന്ത്യക്കാരന് സ്വന്തം
ദുബൈ: (www.kvartha.com 22.01.2020) ഒറ്റദിവസം കൊണ്ട് കോടീശ്വരനായി മാറി അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ എ കെ മുഹമ്മദ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പാണ് അദ്ദേഹത്തിനെ തുണച്ചത്. 20 വര്‍ഷമായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ മാനേജറാണ്. നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യ രൂപയാണ് സമ്മാനമായി ലഭിച്ചത്.
മുഹമ്മദിനൊപ്പം ഒരു ജോര്‍ദാന്‍ പൗരനും പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ഏറെ നാളായി ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്ന മുഹമ്മദ് ഇത്തവണ നാലു ടിക്കറ്റും ഒരു ടിക്കറ്റ് ഓണ്‍ലൈനായും വാങ്ങി. ഇതില്‍ 3644 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മലയാളിയായ അനീഷ് ചാക്കോയ്ക്കും 395-ാം സീരീസ് നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനമായി ലഭിച്ചു. എല്ലാ മാസവും രണ്ട് പേരെയെങ്കിലും കോടീശ്വരന്മാരാക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ വലിയൊരു കാര്യമാണ് ചെയ്യുന്നതെന്ന് മുഹമ്മദ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Prize, Crore, Dubai duty free raffle, Indian won seven crore at dubai duty free raffle

Powered by Info News For You

Comments
Post a Comment