മരടില്‍ നിയമം ലംഘിച്ച് നിര്‍മിച്ച വിവാദ ഫ്ളാറ്റുകളില്‍ അവസാനത്തേതും നിലംപൊത്തി; ഗോള്‍ഡന്‍ കായലോരവും സിമന്റുകൂനയായി; സംസ്ഥാന ചരിത്രത്തില്‍ പൊളിഞ്ഞടുങ്ങിയത് നാലെണ്ണം
കൊച്ചി: (www.kvartha.com 12.01.2020) മരടില്‍ നിയമം ലംഘിച്ച് നിര്‍മിച്ച വിവാദ ഫ്ളാറ്റുകളില്‍ അവസാനത്തേതും നിലംപൊത്തി. നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30 മണിയോടെയാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിര്‍ത്തിയ, കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായ മിഷന്‍ മരട് പൂര്‍ണം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാലെണ്ണം അങ്ങനെ പൊളിഞ്ഞടുങ്ങി. രണ്ട് മീറ്റര്‍ അകലെയുള്ള അംഗന്‍വാടി സംരക്ഷിച്ചു കൊണ്ടാണ് ഗോള്‍ഡന്‍ കായലോരത്തെ വീഴ്ത്തിയത്.
പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രണ്ടു മണിക്കാണ് ഗോള്‍ഡന്‍ കായലോരത്തിന് 'മരണ'മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതില്‍ ഇതുവരെ കൃത്യത പാലിച്ച ജെറ്റ് ഡെമോളിഷന്‍ ജില്ലാ ഭരണകൂടവും പക്ഷേ ഇവിടെ പതിവ് തെറ്റിച്ചു. 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറന്‍ മുഴങ്ങാന്‍ വൈകിയതോടെ നിയന്ത്രിത സ്ഫോടനവും വൈകി. ഗോള്‍ഡന്‍ കായലോരത്തിന് അല്‍പം കൂടി ആയുസ് നീട്ടികിട്ടി.
14.8 കിലോ സ്ഫോടക വസ്തുക്കളുമായി പൊട്ടിച്ചിതറാന്‍ സുസജ്ജമായി ഗോള്‍ഡന്‍ കായലോരം കാത്തുനിന്നു. മുഹൂര്‍ത്തം തെറ്റിച്ച് 26 മിനിട്ട് വൈകി കൃത്യം 1.56 ന് മരണദൂതുമായി ആദ്യ സൈറന്‍ മുഴങ്ങി. രണ്ടാമത്തെ സൈറന്‍ 2.19 ന് മുഴങ്ങിയതോടെ നാലാം തവണയും കേരളത്തിന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. കൃത്യം 2.30 ന് ബ്ലാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നതോടെ മരടിലെ അവസാന ഫ്ളാറ്റും മണ്ണിലേക്ക്.
ഗോള്‍ഡന്‍ കായലോരത്തില്‍ മൊത്തം 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. നാലു ഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു.
സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നിയമം ലംഘിച്ച് നിര്‍മിച്ച നാല് കെട്ടിട്ടസമുച്ചയങ്ങളും തകര്‍ത്തുകളഞ്ഞ സ്ഥിതിക്ക് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Watch the Moment Kochi’s Maradu Flats Went Down in Controlled Explosion, Kochi, News, Trending, Flat, Kerala.

Powered by Info News For You

Comments
Post a Comment