ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ വിശാല ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെപിസിസി സെക്രട്ടറി സി ആര്‍ നജീബ് ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: (www.kvartha.com 12.01.2020) വിശാല ജനകീയ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. ജനറല്‍ കണ്‍വീനര്‍ ഷിബു ജോണ്‍ സ്വാഗതവും ചെയര്‍മാന്‍ നിഷാദ് തളങ്കര അധ്യക്ഷതയും വഹിച്ചു. വിശാല ജനകീയ മുന്നണി 2020-21 മാനിഫെസ്റ്റോ വര്‍ക്കിങ് ചെയര്‍മാന്‍ യൂസഫ് സഹീര്‍ അവതരിപ്പിച്ചു. കെപിസിസി സംസ്ഥാന സെക്രട്ടറി സി ആര്‍ നജീബ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബിജു ഏബ്രഹാം തിരഞ്ഞെടുപ്പ് മോഡ് ഓഫ് ഓപ്പറേഷനെപ്പറ്റി വിശദീകരിച്ചു.

സ്ഥാനാര്‍ത്ഥികളായ ഇ പി ജോണ്‍സണ്‍, അബ്ദുല്ല മല്ലഞ്ചേരി, കെ ബാലകൃഷ്ണന്‍, അഡ്വ. വൈ എ റഹീം, ശ്രീനാഥ്, ഷാജി ജോണ്‍, ഓഡിറ്റര്‍ വി കെ പി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെഎംസിസി യുഎഇ നേതാവ് ഖാദര്‍, യുഎഇ ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നയ്ക്കന്‍ മുഹമ്മദാലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി, ഒഐസിസി, ദര്‍ശന, യുവ കല സമിതി, ഐഒസി ഷാര്‍ജ, ഐഒസി അജ്മാന്‍, എന്‍ആര്‍ഐ ഫ്രണ്ട്‌സ് ഫോറം, മാല്‍ക്ക, എംജിസിഎഫ്, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, പ്രിയദര്‍ശിനി, ഐഎംസിസി, ടീം ഇന്ത്യ, മാക്, എക്കോ, പ്രവാസി ഇന്ത്യ, ഇന്ത്യന്‍ അക്കോസ് തുടങ്ങിയവരുടെ പ്രതിനിധികള്‍ സംസാരിച്ചു. പതിനേഴ് സംഘടനകളാണ് വിശാല ജനകീയ മുന്നണിയുടെ കീഴിലുള്ളത്. ജനകീയ മുന്നണി സെക്രട്ടറി റജി മോഹന്‍ നായര്‍ നന്ദി പറഞ്ഞു.
Sharjah, News, Gulf, World, Inauguration, Election, Sharja Indian Association Vishala Janakeeya Munnani election convention held

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, Inauguration, Election, Sharja Indian Association Vishala Janakeeya Munnani election convention held  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?