ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കം; സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റു

ലക്‌നൗ: (www.kvartha.com 12.01.2020) ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റു. ലക്‌നൗവില്‍ കൈസര്‍ബാഗ് പ്രദേശത്താണ് സംഭവം. മുഖത്തും കൈകളിലും പൊള്ളലേറ്റതിനെ തുടര്‍ന്ന് 14 വയസുള്ള പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംവത്തില്‍ ആശാ സോങ്കര്‍, ഭര്‍ത്താവ് മുകേഷ് സോങ്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പാദസരം മിനുക്കുന്നതിനായി ആശാ സോങ്കര്‍ എന്ന യുവതി ഗാസിയാരി മണ്ഡിയിലുള്ള ജ്വല്ലറിയിലെത്തി.

തുടര്‍ന്ന് ആശാ സോങ്കറും ജ്വല്ലറി ഉടമയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ആസിഡ് സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് എറിയുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും മേലാണ് ആസിഡ് വീണത്. സ്ത്രീകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അബദ്ധത്തില്‍ ആസിഡ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ വീണതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൈസര്‍ബാഗ് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജീവ് സിന്‍ഹ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Lucknow, News, National, attack, Police, Arrest, Crime, Girl, Injured, Hospital, 14 year old injured after acid "accidentally" falls on her in Lucknow

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lucknow, News, National, attack, Police, Arrest, Crime, Girl, Injured, Hospital, 14 year old injured after acid "accidentally" falls on her in Lucknow


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?