എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തി; സ്‌കോര്‍പ്പിയോയിലെത്തി വെടിയുതിര്‍ത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു
തിരുവനന്തപുരം: (https://ift.tt/305bOG4) ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ വെടിവച്ചു കൊന്നു. കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്ക് സമീപമുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന കളയിക്കാവിള പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എസ്എസ് വില്‍സണ്‍(54) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സിംഗിള്‍ ഡ്യൂട്ടി ചെക്ക്പോസ്റ്റില്‍ കാവല്‍ ജോലിക്ക് നില്‍ക്കുന്നതിനിടെയാണ് മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ പ്രതി ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ് നേരെ വെടിയുതിര്‍ത്ത്.
മൂന്ന് വെടിയുണ്ടകളാണ് വില്‍സന്റെ ശരീരത്തിലേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതി ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞു.
വെടിവച്ചെന്നു കരുതുന്ന കൊലക്കേസ് പ്രതിയായ രാജ്കുമാറിനെ പോലീസ് തെരയുന്നു. ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഇയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പൊലീസുമായി ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായും തിരുനെല്‍വേലി ഡിഐജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Shoot daed, Police, Firing, Accused, Escaped, ASI Shot dead in Kerala-Tamilnadu border

Powered by Info News For You

Comments
Post a Comment