സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി റിപ്പോര്‍ട്ട്; രോഗവിവരം ആശുപത്രി അധികൃതര്‍ മറച്ചുവയ്ക്കുന്നതായി നേഴ്‌സുമാര്‍

റിയാദ്: (www.kvartha.com 23.01.2020) സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി റിപ്പോര്‍ട്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത്. ഇവര്‍ സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ്. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ ആശുപത്രി അധികൃതര്‍ മറച്ചുവയ്ക്കുന്നതായും സംഭവം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും മറ്റു നേഴ്‌സുമാര്‍ വ്യക്തമാക്കി.

ഇതേ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ആദ്യം രോഗം പിടിപെട്ടത് ഇവര്‍ക്കാണ്. ഇവരെ ചികിത്സിക്കുന്നതിനിടെയിലാണ് മലയാളി നേഴ്‌സിന് രോഗം പിടിപെട്ടതെന്നും വൈറസ് പടരുമോ എന്ന് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ലെന്നും മറ്റു നേഴ്‌സുമാര്‍ പറഞ്ഞു. അതേസമയം ചൈനയിലും അമേരിക്കയിലും കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Riyadh, News, Gulf, World, Health, Nurse, Nurses, hospital, Treatment, Malayali nurse has been diagnosed with coronavirus in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Health, Nurse, Nurses, hospital, Treatment, Malayali nurse has been diagnosed with coronavirus in Saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?