വാക്ക് തര്‍ക്കം; സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രവാസിക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി, ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവ്

അബുദാബി: (www.kvartha.com 14.01.2020) വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രവാസിക്ക് മൂന്ന് വര്‍ഷം തടവും 40,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. പ്രതി ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമാണ് സുഹൃത്തിനെ കുത്തിയതെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ.

താമസസ്ഥലത്തുവെച്ച് പ്രതിയും സുഹൃത്തും തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാഗ്വാദവുമുണ്ടുണ്ടാവുകയും തുടര്‍ന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി എടുത്തുകൊണ്ടുവന്ന് സുഹൃത്തിനെ കുത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തേറ്റിരുന്നു. ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞു. ആക്രമണത്തില്‍ പല ആന്തരികാവയവങ്ങളിലും ഭേദപ്പെടുത്താനാവാത്ത പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Abu Dhabi, News, Gulf, World, Arrest, Crime, Court, Court Order, Stabbed, Injured, hospital, friend, Abu Dhabi worker jailed for stabbing colleague

സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വധശ്രമം, മയക്കുമരുന്ന് ഉപയോഗം, ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിരുന്നത്. ശിക്ഷയെ കൂടാതെ പ്രതി പരിക്കേറ്റ സുഹൃത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കണം. ശിക്ഷ പൂര്‍ത്തായായാല്‍ ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Arrest, Crime, Court, Court Order, Stabbed, Injured, hospital, friend, Abu Dhabi worker jailed for stabbing colleague


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?