ജെ എന്‍ യുവിലെ അക്രമം ആസൂത്രിതമോ? പിന്നില്‍ പുറത്തുനിന്നുള്ള എ ബി വി പി, ബി ജെ പി പ്രവര്‍ത്തകരോ? വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിവെക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: (https://ift.tt/36t5Wsu) ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) അക്രമം ആസൂത്രിതമാണെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴി ജെ എന്‍ യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദേശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജെ എന്‍ യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും വാട്‌സ്ആപ്പിലൂടെ പറയുന്നുണ്ട്. സന്ദേശങ്ങളിലൂടെ പോലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു.

അക്രമം ആസൂത്രിതമാണെന്നും അതിനു പിന്നില്‍ പുറത്തുനിന്നുള്ള എ ബി വി പി, ബി ജെ പി പ്രവര്‍ത്തകരാണെന്നും നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ക്യാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കുകയും ചെയ്തിരുന്നു.

അതേസമയം അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന പുറത്തുവന്നിട്ടുണ്ട്. ജെ എന്‍ യുവില്‍ അരങ്ങേറിയ ആക്രമണത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് പുലര്‍ച്ചെ ക്യാമ്പസില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഫ്‌ളാഗ് മാര്‍ച്ചിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയും പോലീസ് പുറത്തുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുകയും ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ജെ എന്‍ യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു.

അക്രമത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: JNU-CAMPUS, news, National, Top-Headlines, Trending, Crime, Whatsapp messages showing JNU violence is pre-planned out
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?