സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ല; ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യുഎസ് സൈന്യം ഇല്ലാതാക്കിയതെന്ന് ട്രംപ്

ലോസ് ആഞ്ചലസ്: (www.kvartha.com 04.01.2020) കഴിഞ്ഞദിവസം അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ കൊലപ്പെടുത്തിയത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലടക്കം ഭീകരാക്രമണത്തിന് ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനി പദ്ധതിയിട്ടതായും ട്രംപ് വെളിപ്പെടുത്തി. ന്യൂഡല്‍ഹിയിലും ലണ്ടനിലും അടക്കംഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. സുലൈമാനി കൊല്ലപ്പെട്ടതോടെ ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ തങ്ങളുടെ എംബസിക്ക് നേരേയും ആക്രമണമുണ്ടായെന്നും ഇതെല്ലാം സുലൈമാനിയുടെ നിര്‍ദേശമനുസരിച്ചായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

News, National, Donald-Trump, Press meet, Army, Qasem Soleimani, Strike was to 'stop war', says Trump

ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യുഎസ് സൈന്യം ഇല്ലാതാക്കിയത്. അമേരിക്കന്‍ നയതന്ത്ര സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനും സുലൈമാനി പദ്ധതിയിട്ടിരുന്നതായും അദ്ദേഹം വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Donald-Trump, Press meet, Army, Qasem Soleimani, Strike was to 'stop war', says Trump


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?