അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; മുക്കിക്കൊന്ന് മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, സഹപ്രവര്‍ത്തകന്‍ പിടിയില്‍, കാര്‍ കസ്റ്റഡിയില്‍
മഞ്ചേശ്വരം: (https://ift.tt/2RKoi1N) മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ബി കെ രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വെങ്കിട്ട രമണയെ പോലീസ് കസ്റ്റഡിയിലെടുത്തു. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കൊണ്ടുവന്ന് കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതി ഓടിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. മൃതദേഹം കണ്ടെത്തിയ സമയം തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
ജനുവരി 16ന് വൈകിട്ടാണ് രൂപശ്രീയെ കാണാതായത്. 36 മണിക്കൂറിനു ശേഷം ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം മുതലേ ഭര്‍ത്താവും ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Crime, Police, case, Investigation, Top-Headlines, Trending, Rupasree's dearth; accused in Police custody
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment