ജെഎന്‍യുവിലെ സംഘ്പരിവാര്‍ ആക്രമണം; അടികൊണ്ട് തലപൊട്ടിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ് 'മാതൃകയായി'

ന്യൂഡല്‍ഹി: (www.kvartha.com 07.01.2020) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ അടികൊണ്ട് തലപൊട്ടിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഒയ്ഷി ഘോഷിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ് 'മാതൃകയായി'. സര്‍വകലാശാല നല്‍കിയ ഐഷി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ വ്യാജപരാതി നല്‍കിയെന്നാണ് ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം.


ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘപരിവാര്‍ ഗുണ്ടകള്‍ അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ഥികളെയും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി പോലിസീനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐഷിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ള 34 വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച്ചയാണ് ആശുപത്രി വിട്ടത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലും സഫ്ദര്‍ജങ് ആശുപത്രിയിലും ചികിത്സയിലായിരുന്നു പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, University, RSS, ABVP, SFI, Politics, Attack, Case, JNU Incident; Case against Aishe Ghosh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?