പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുറച്ച് കേന്ദ്രം; എതിര്‍പ്പുമായി രംഗത്തെത്തിയ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ ഒതുക്കാന്‍ അമിത് ഷായുടെ ചാണക്യതന്ത്രം

ന്യൂഡല്‍ഹി: (www.kvartha.com 02.01.2020) പ്രതിഷേധങ്ങളെ അവഗണിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കില്ലെന്ന് കേരളമുള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതോടെ പുതിയ ചാണക്യതന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാനൊരുങ്ങുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിനാണിതെന്നാണ് സൂചന.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍/ജില്ലാ മജിസ്ട്രേറ്റ് മുഖേന പൗരത്വത്തിനുള്ള അപേക്ഷകള്‍ റൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കിയേക്കും. ഇതിനു പരിഹാരമായി എല്ലാ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനായിരിക്കും ആവശ്യപ്പെടുക. ഇതോടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടായേക്കും. ഇതിനു വേണ്ട മൊബൈല്‍ ആപ്പുകളുടെയും മറ്റു സൗകര്യങ്ങളുടെയും സാധ്യതകളും പരിശോധിക്കുന്നുണ്ട്. നിലവിലെ സെന്‍സസും(എന്‍പിആര്‍) മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചെയ്യാനാണ് നീക്കം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Central Government, Law, CAA, Centre mulls making process of granting citizenship under CAA online to bypass states


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?