ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും അല്‍പസമയത്തിനകം നിലംപൊത്തും; ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളി; ആദ്യ സൈറണ്‍ മുഴങ്ങി
കൊച്ചി: (www.kvartha.com 12.01.2020) സുപ്രീം കോടതി ഉത്തരവനുസരിച്ച് പൊളിക്കാനുള്ള മരടിലെ രണ്ട് ഫ് ളാറ്റുകളായ ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും അല്‍പസമയത്തിനകം നിലംപൊത്തും.
മരടിലെ എച്ച് ടു ഒ ഫ് ളാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും കഴിഞ്ഞദിവസം വിജയകരമായി തകര്‍ത്തതിനു പിന്നാലെയാണ് രണ്ടാംഘട്ട നിയന്ത്രിത സ്‌ഫോടനം. രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ് ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ് ളാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും. രണ്ടാം ദിവസത്തെ ഫ് ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
കെട്ടിടം പൊളിക്കാനുള്ള ആദ്യ സൈറണ്‍ മുഴങ്ങി കഴിഞ്ഞു. രാവിലെ 10.30മണിയോടെയാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. അടുത്ത സൈറണ്‍ 20മിനുട്ടിനകം മുഴങ്ങും.
ഇതില്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതാണ് തങ്ങള്‍ക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് എം ഡി ജോ ബ്രിക്മാന്‍ പറഞ്ഞു. കൂട്ടത്തില്‍ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ് ളാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിലാണെന്നും കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായാണ് പൊളിഞ്ഞുവീഴുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കും. ജയിന്‍ കോറല്‍ കോവ് തകര്‍ക്കുക എച്ച് ടു ഒ പോലെ തന്നെയെന്നും ജോ ബ്രിക്മാന്‍ പറഞ്ഞു. അവശിഷ്ടം കായലില്‍ വീഴില്ലെന്നും സമീപ കെട്ടിടങ്ങള്‍ക്കു കേടും വരില്ലെന്നും അദ്ദേഹം അറിയിച്ചു.
ഫ് ളാറ്റ് പൊളിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫ്ളാറ്റുകളുടെ സമീപത്തുള്ളവരോട് വീടുകളിലെത്തി പൊലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുതുടങ്ങി. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ് ളാറ്റുകളും പൊളിക്കുന്നത്. 122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ് ളാറ്റ്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maradu Flats Etched in Memory as Explosion Turns 2 Posh Towers into Rubble, 2 Others to be Razed Today, Kochi, News, Trending, Flat, Kerala.

Powered by Info News For You

Comments
Post a Comment