മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി; സംശയാസ്പദമായ മരണത്തിന് കേസെടുത്ത് പോലീസ്
കര്‍ണാടക: (www.kvartha.com 19.01.2020) മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കയ്യും കാലും കയറില്‍ ബന്ധിച്ച നിലയില്‍ തുറന്ന കിണറ്റില്‍ നിന്ന് കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ(22) മൃതദേഹമാണ് റെഗോണ്ട ബ്ലോക്കിലെ കനപാര്‍ത്തി ഗ്രാമത്തിലെ സ്വന്തം കാര്‍ഷിക മേഖലയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് വംശി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്. വെള്ളിയാഴ്ച രാവിലെ വംശി ഖമ്മത്തിലേക്ക് പുറപ്പെട്ടതിനു ശേഷം വൈകുന്നേരം മാതാപിതാക്കളെ വിളിച്ച് ഹോസ്റ്റലില്‍ എത്തിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ കൃഷിയിടത്തില്‍ എത്തിയ വംശിയുടെ പിതാവ് മകന്റെ മൃതദേഹം കിണറ്റില്‍ കിടക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, News, National, Police, Crime, Student, Found Dead, Enquiry, 22-year-old medical student's body found in village well in Telangana

Powered by Info News For You

Comments
Post a Comment