കൊറോണ വൈറസ്: മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: (www.kvartha.com 27.01.2020) കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ഭീതിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്.
അതേസമയം, ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍നിന്ന് കഴിഞ്ഞദിവസം 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്‌ക് തുറന്നു. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്‌കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Corona Virus state govt needs help central government, Kochi, News, Politics, Chief Minister, Pinarayi vijayan, Health, Health & Fitness, Malayalees, Students, Kannur, hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment