മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടി; ലീഗ് പ്രാദേശികനേതാവ് കെ എം ബഷീറിന് സസ്‌പെന്‍ഷന്‍


കോഴിക്കോട്: (https://ift.tt/2RTbmGZ) മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് ബേപ്പൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പുകഴ്ത്തി കെ എം ബഷീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതാണ് അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Kerala, Muslim-League, News, Politics, Suspension, Pinarayi Vijayan, League Local Leader KM Basheer Suspended

മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നല്‍കിയതെന്നാണ് കെ.എം.ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു മുഖ്യമന്ത്രിയുടെ കടമ കൃത്യമായി പിണറായി നിര്‍വ്വഹിച്ചു.

ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ അത് കൃത്യമായി കോണ്‍ഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം താന്‍ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും അച്ചടക്ക നടപടിയെ കുറിച്ച് അറിയില്ലെന്നും കെ എം ബഷീര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, Muslim-League, News, Politics, Suspension, Pinarayi Vijayan, League Local Leader KM Basheer Suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?