കണ്ണൂരില്‍ ക്ഷേത്രജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവിനെ ഓഫീസില്‍ കയറി വധിക്കാന്‍ ശ്രമം
കണ്ണൂര്‍: (www.kvartha.com 06.01.2020) കണ്ണൂരില്‍ ഡി വൈ എഫ് ഐ നേതാവിനെ ഓഫീസില്‍ കയറി വധിക്കാന്‍ ശ്രമം. പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രം ക്ലാര്‍ക്ക് ആയ ആനന്ദിനെയാണ് ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പിച്ചത്. ഞായറാഴ്ച വൈകിട്ട് ക്ഷേത്ര ഓഫീസില്‍ കയറിയായിരുന്നു ആക്രമണം.
ഡി വൈ എഫ് ഐ പള്ളിക്കുന്ന് മേഖലാ നേതാവും സി പി എം പ്രവര്‍ത്തകനുമാണ് ആനന്ദ്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദിനെ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ സമാധാനഭംഗം വരുത്താനുള്ള ആര്‍ എസ് എസ് നീക്കത്തില്‍ കരുതിയിരിക്കണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനും ഡി വൈ എഫ്് ഐ പ്രവര്‍ത്തകനുമായ പി ആനന്ദനെ ക്ഷേത്രത്തില്‍ കയറി ആക്രമിച്ച ആര്‍ എസ് എസ് നടപടി ക്രൂരവും നിന്ദ്യവുമാണ്.
ക്ഷേത്രങ്ങള്‍ പരിപാവനവും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വിശ്വാസികള്‍ ആരാധന നടത്തുന്ന സ്ഥലവുമാണ്. അവിടെയാണ് ആര്‍ എസ് എസ്സുകാര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സേവാഭാരതി ആംബുലന്‍സ് ഡ്രൈവറുമാണ് ആനന്ദനെ വെട്ടിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സി സി ടിവി ദൃശ്യങ്ങളില്‍ തെളിവുകളുമുണ്ട്. കുറ്റവാളിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പോലീസ് അടിയന്തിരമായി സ്വീകരിക്കണം.
വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയക്കളി നടത്തുന്നവര്‍ ആരാധനാലയങ്ങളെയാണ് അക്രമകേന്ദ്രമാക്കി മാറ്റുന്നത്. ആയുധപരിശീലനത്തിനുവേണ്ടി ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നവര്‍ അവയെ ആക്രമണകേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റിയിരിക്കുകയാണ്.
തുടയെല്ലില്‍ മാരകമായ പരിക്കേറ്റ് എ കെ ജി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആനന്ദിനെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കുകയുണ്ടായി. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് ആര്‍ എസ് എസിന്റേത്.

ആര്‍ എസ് എസ് അക്രമനീക്കത്തെ ജാഗ്രതയോടെ കാണാനും നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്താനും ജനാധിപത്യവിശ്വാസികളാകെ സന്നദ്ധമാകണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RSS attacked DYFI leader in Kannur,Kannur, News, Local-News, Politics, Stabbed, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment