ഓടക്കാലി പള്ളിയേറ്റെടുക്കാന്‍ പൊലീസെത്തി; വിശ്വാസികള്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; പിരിഞ്ഞുപോകില്ലെന്ന തീരുമാനത്തിലുറച്ച് സ്ഥലത്ത് തമ്പടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം

പെരുമ്പാവൂര്‍: (www.kvartha.com 21.01.2020) പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധി നടപ്പാക്കുന്നതിനായി പൊലീസെത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് താഴ് മുറിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. നിലവില്‍ പൊലീസ് വൈദികരുമായി ചര്‍ച്ച നടത്തുകയാണ്.

കോടതി വിധി നടപ്പാക്കാനുള്ള കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തില്‍ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.

Clashes Erupted At Odakkali Church After Believers Blocked Police, Perumbavoor, News, Religion, Church, Trending, Clash, Video, High Court of Kerala

തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലീസിനു പിന്‍മാറേണ്ടി വന്നു. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ പൊലീസിന്റെ ശ്രമം.

ഗേറ്റിന്റെ താഴ് പൊളിക്കുന്നതിനു മുമ്പ് മതില്‍ ചാടിക്കടന്ന് അകത്തുള്ളവരെ പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ശക്തമായി പ്രതിരോധിച്ചതോടെ പിന്‍മാറുകയായിരുന്നു. പള്ളി വിട്ടുകൊടുക്കാന്‍ യാതൊരു കാരണവശാലും തയാറല്ലെന്ന നിലപാടിലാണ് വിശ്വാസികള്‍. അതേ സമയം കോടതി ഉത്തരവ് നടപ്പാക്കാതെ പിന്‍മാറില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസവും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതിന് കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇത്തവണ പൊലീസ് സംരക്ഷണത്തില്‍ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധവുമായി പള്ളി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. തഹസില്‍ദാര്‍ എത്തിയ ശേഷം പള്ളിയില്‍ പ്രവാശിപ്പിക്കാം എന്ന നിലപാടിലാണ് പൊലീസ്.

അതിനിടെ വിശ്വാസികള്‍ ആരും പിരിഞ്ഞു പോകില്ലെന്നും വൈദികര്‍ക്ക് ഉള്‍പ്പെടെ മര്‍ദനമേറ്റെന്നും യാക്കോബായ വിഭാഗം പറയുന്നു. ഏറെക്കാലമായി യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല.

ഇതോടെ പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ എത്തിയത്. പള്ളിയുടെ മുമ്പിലുള്ള ഗേറ്റ് പൊലീസ് പൊളിച്ചു. എന്നാല്‍ പിരിഞ്ഞ് പോകില്ലെന്നും പള്ളി മറ്റാര്‍ക്കും കൊടുക്കില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ഉറച്ച നിലപാട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clashes Erupted At Odakkali Church After Believers Blocked Police, Perumbavoor, News, Religion, Church, Trending, Clash, Video, High Court of Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?