വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വര്‍ക്കല: (www.kvartha.com 18.01.2020) വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് രാത്രിയാണ് സംഭവം. യുവതിയെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിക്കുകയും ചെയ്ത് കടന്നുകളയുകയായിരുന്നു.

അടുത്തദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹവും നടന്നു. എന്നാല്‍ വിവാഹശേഷം യുവതി സംഭവം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇതോടെ യുവതിയെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വര്‍ക്കല പൊലീസിലും പരാതി നല്‍കി.

Man arrested for molesting woman, News, Local-News, Police, Arrested, Molestation, Crime, Criminal Case, Kerala

വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, എസ് ഐമാരായ ശ്യാം, ശശിധരന്‍, ജി എസ് ഐ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for molesting woman, News, Local-News, Police, Arrested, Molestation, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?