ബാഗ്ദാദിലെ യുഎസ് എംബസിക്കും വ്യോമത്താവളത്തിന് നേരെയും ആക്രമണം; മൂന്നു മിസൈലുകള്‍ പതിഞ്ഞതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: (www.kvartha.com 05.01.2020) ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയും ബലാദ് വ്യോമത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. മൂന്ന് മിസൈല്‍ ആക്രമണം നടന്നതായാണ് വിവരം. എംബസിക്ക് സമീപം രണ്ടു മിസൈല്‍ ആക്രമണം നടന്നുവെന്നും ബാഗ്ദാദിലെ ബലാദ് വ്യോമത്താവളത്തിന് നേരെയും ആക്രമണം നടന്നുവെന്നുമാണ് ലഭിക്കുന്ന സൂചന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആക്രമത്തിന്റെ കൂടിതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ ബഗ്ദാദില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് യുഎസാണെന്ന ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുപിന്നാലെയാണ് ബഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം നടന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

Baghdad, News, World, attack, Report, Killed, Missile attacks reported near US Embassy in Baghdad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Baghdad, News, World, attack, Report, Killed, Missile attacks reported near US Embassy in Baghdad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?