പ്രകോപനങ്ങളെ പ്രതിരോധിക്കും; യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍; വ്യാഴാഴ്ച്ച ട്രംപിന്റെ സുപ്രധാനമായ പ്രസ്താവനയുണ്ടാകും
തെഹ്‌റാന്‍: (www.kvartha.com 08.01.2020) പ്രകോപനങ്ങളെ പ്രതിരോധിക്കുമെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍. ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫാണ് ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
പൗരന്മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഭീരുത്വം നിറഞ്ഞ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്ക്ള്‍ 51 പ്രകാരം പ്രതിരോധ നടപടികളാണ് ഇറാന്‍ സ്വീകരിച്ചത്. യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ എല്ലാ പ്രകോപനവും ഞങ്ങള്‍ പ്രതിരോധിക്കും -ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.
അതേസമയം, ഇറാന്‍ നടത്തിയ ആക്രമണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന് ട്രംപ് പറഞ്ഞു. നാളെ തന്റെ ഒരു പ്രസ്താവനയുണ്ടാകുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, Iran, News, Clash, Donald-Trump, Trump says he will make statement Wednesday in response to Iranian strike at two bases in Iraq

Powered by Info News For You

Comments
Post a Comment