ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡെല്‍ഹി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും; വന്‍ വരവേല്‍പ്പൊരുക്കി അണികള്‍
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2020) ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച ഉച്ചയ്ക്കു ഡെല്‍ഹി ജുമാമസ്ജിദില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പള്ളിയിലും പ്രാര്‍ഥന നടത്തിയ ശേഷം കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആസാദിനു വന്‍ വരവേല്‍പ്പാണ് അണികള്‍ ഒരുക്കിയത്.
കരിനിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ജയിലല്‍മോചിതനായശേഷം ആസാദ് പ്രതികരിച്ചു. ഒരുമാസത്തേക്കു ഡെല്‍ഹിയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവില്‍ ഇളവ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ജാമ്യം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണു നടപടികള്‍ പൂര്‍ത്തിയാക്കി ആസാദിനു തിഹാറിന്റെ മതില്‍കെട്ടിനു പുറത്തേക്ക് വരാന്‍ കഴിഞ്ഞത്. രാത്രി വൈകിയിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ജയിലിനു പുറത്തു തടിച്ചുകൂടി. അവിടെ നിന്ന് ജോര്‍ബാഗിലെ 200 വര്‍ഷം പഴക്കമുള്ള ഇമാം ബാര മസ്ജിദിലേക്കാണ് പോയത്. രാത്രി പതിനൊന്ന് മണിക്ക് പടക്കം പൊട്ടിച്ച് അണികള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
തുടര്‍ന്ന് ഭരണഘടന നെഞ്ചോട് ചേര്‍ത്ത് അണികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത ശേഷം മസ്ജിദില്‍ പ്രാര്‍ഥന നടത്തി. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bhim Army Chief Chandrashekhar Azad Released from Tihar, Says Will Continue Fight against CAA, News, New Delhi, Religion, Arrested, Court, Bail, National.

Powered by Info News For You

Comments
Post a Comment