ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് സംഘടിത ആക്രമണം; സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വിസി രാജി വെച്ചൊഴിയണമെന്ന് അധ്യാപകര്‍; അടിയന്തര റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 06.01.2020) ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച വൈകിട്ടോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് സംഘടിത ആക്രമണം. അന്‍പതോളം വരുന്ന പുറത്തുനിന്നുള്ള ആളുകളാണ് ക്യാമ്പസിനകത്ത് അക്രമം അഴിച്ചു വിട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും അധ്യാപകര്‍ക്ക് നേരെയും അക്രമം അരങ്ങേറി. സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വിസി രാജി വെച്ചൊഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥിതിഗതികള്‍ വഷളവുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
സംഭവത്തില്‍ മാനവവിഭവശേഷി മന്ത്രാലയം ജെഎന്‍യു രജിസ്ട്രാറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി രാജ്യത്താകമാനം വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ജാവദ്പൂര്‍ സര്‍വകലാശാല, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ബംഗളൂരു നിയമ സര്‍വകലാശാല, ഐഐടികളായ മുംബൈ, റായ്പൂര്‍ എന്നിവടങ്ങളില്‍ ഞായറാഴ്ച രാത്രിയില്‍ പ്രതിഷേധം ആരംഭിച്ചു. എയിംസിന് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Students, ABVP, Minister, attack, JNU, Protest, Protests Rage Across Country After Masked Mob Attacks Students, Teachers
Keywords: News, National, New Delhi, Students, ABVP, Minister, attack, JNU, Protest, Protests Rage Across Country After Masked Mob Attacks Students, Teachers
Powered by Info News For You

Comments
Post a Comment