കൊറോണ വൈറസ്; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: (www.kvartha.com 26.01.2020) കൊറോണ വൈറസ് ചൈനയെ ഭീതിയിലാഴ്ത്തി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം. മെഡിക്കല്‍ കോളേജുകളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ശരീര സ്രവത്തിന്റെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു. വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്ത് 14 പേരാണ് നിരീക്ഷണത്തിലുള്ളത്.

ചൈനയില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ നിലവില്‍ ചൈനയില്‍ നിന്ന് തിരെകെയെത്തിയ രണ്ട് പേരാണ് ഐസലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. മുന്‍കരുതലിന്റെ ഭാഗമായാണ് പരിശോധനയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

Thiruvananthapuram, News, Kerala, Health, Medical College, observation, Sample, lab, Coronavirus, Health department, Precautions, Precautions on coronavirus attack in state

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Health, Medical College, observation, Sample, lab, Coronavirus, Health department, Precautions, Precautions on coronavirus attack in state


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?