പാകിസ്ഥാനില്‍ സിഖുകാര്‍ക്ക് നേരെ കല്ലേറ്; വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങി; അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ഇസ്ലാമാബാദ്: (www.kvartha.com 04.01.2020) പാകിസ്ഥാനില്‍ സിഖുകാര്‍ക്ക് നേരെ കല്ലേറ്. പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെയാണ് വിശ്വാസികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് കല്ലേറും ആക്രമണവും നടത്തിയത്. നൂറുകണക്കിന് ആളുകളാണ് വിശ്വാസികള്‍ക്ക് നേരെ കല്ലെറിഞ്ഞത്.

ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങി. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

 India condemns attack on Nankana Sahib gurdwara in Pakistan, locals fear more attacks, Islamabad, News, Politics, Religion, Pakistan, Stone Pelting, Protection, World, Video

സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എം എല്‍ എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പുറത്തുവിട്ടു.

സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു. പാകിസ്ഥാനില്‍ ഇത്തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് അവിടുത്തെ സിഖ് വിഭാഗക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഗുരുദ്വാരയുടെ ചുമതല വഹിക്കുന്നയാളുടെ മകളെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയി സിഖ് മതത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളോടെയാണ് നൂറ് കണക്കിന് വരുന്ന മുസ്ലിങ്ങള്‍ പ്രതിഷേധവുമായി നങ്കണ സാഹിബ് ഗുരുദ്വാരക്ക് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ടം ഗുരുദ്വാര വളഞ്ഞതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India condemns attack on Nankana Sahib gurdwara in Pakistan, locals fear more attacks, Islamabad, News, Politics, Religion, Pakistan, Stone Pelting, Protection, World, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?