രണ്ടര വയസുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
ഛണ്ഡീഗഡ്: (www.kvartha.com 28.01.2020) രണ്ടര വയസുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ (ബെഡ് കംപാര്‍ട്ട്മെന്‍റ്) ഒളിപ്പിച്ച് കടന്നു കളഞ്ഞ യുവതിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഛണ്ഡീഗഡിന് സമീപത്തെ ബുറൈല്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം.
ഭാര്യ മകനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചെന്ന് ഭര്‍ത്താവ് ദശരഥാണ് പോലീസില്‍ പരാതി നല്‍കിയത്. ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും കുട്ടിയെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി ആദ്യം അന്വേഷിച്ചില്ല. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചപ്പോള്‍ കുഞ്ഞിനെ കിടക്കക്കടിയിലെ അറയില്‍ കിടത്തിയെന്ന് ഭാര്യ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വായില്‍ ഗ്ലൗ തിരുകിയ നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Crime, Death, Mother, Child, Love, Police, Case, Enquiry, Husband, Complaint, Baby boy dies after mother stuffs him in bed box to go with love

Powered by Info News For You

Comments
Post a Comment