ക്ഷണക്കത്തു മുതല്‍ ആഭരണങ്ങള്‍ വരെ തയ്യാറാക്കുന്ന തിരക്കിലാണ് അവര്‍, മതമല്ല മാനവികതയാണ് വലുതെന്ന് വിളിച്ചോതുന്ന ഒരു മംഗള മൂഹൂര്‍ത്തം; അഞ്ജുവിന്റെ കല്ല്യാണത്തിന് ജമാ അത്ത് പള്ളിക്കമ്മറ്റിയുടെ നേതൃത്വം

കൊല്ലം: (www.kvartha.com 04.01.2020) മതമല്ല മാനവികതയാണെന്ന് വിളിച്ചോതുന്ന ഒരു മംഗള മൂഹൂര്‍ത്തത്തിന് സാക്ഷിയാകുകയാണ് കായംകുളം. കഴിഞ്ഞ വര്‍ഷം ഹൃദയാഘാതം വന്നാണ് കായംകുളം സ്വദേശിനിയായ അഞ്ജുവിന് അച്ഛന്‍ അശോകന്‍ മരിച്ചത്. മൂന്നുമക്കളില്‍ മൂത്തമകളായ അഞ്ജുവിന്റെ വിവാഹത്തിനായി അമ്മ ബിന്ദുവിന്റെ മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. വെറെ മാര്‍ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് വീടിന് സമീപത്തുള്ള മുസ്ലീം ജമാ അത്ത് പള്ളിക്കമ്മറ്റിയെ ബിന്ദു സമീപിക്കുന്നത്.

വിവാഹത്തിന്റെ എല്ലാ ചെലവുമുള്‍പ്പെടെ ആഘോഷപൂര്‍വ്വം നടത്തിത്തരാമെന്ന് ബിന്ദുവിന് അവര്‍ വാക്കു നല്‍കി. ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെ ഒരുക്കി ആ മംഗളമുഹൂര്‍ത്തം ധന്യമാക്കാനുള്ള തിരക്കിലാണ് കായംകുളം ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റി. പള്ളിക്കമ്മറ്റിയുടെ ലെറ്റര്‍ പാഡിലാണ് പ്രത്യേക വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജനുവരി 19ന് ഞായറാഴ്ച പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടക്കുന്നത്.

Kollam, News, Kerala, Marriage, Jamaath committee arranged marriage function

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകളും വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. ഇതിന് പുറമെ വരന്റേയും വധുവിന്റേയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു. അഞ്ജുവിന്റെ വരന്‍ അമ്മ ബിന്ദുവിന്റെ ബന്ധുവായ ശരത് ആണ്. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്. ആലപ്പുഴ എം പി ആരിഫ്, കായംകുളം എംഎല്‍എ യു പ്രതിഭ എന്നിലരും ഈ മംഗളമുഹൂര്‍ത്തത്തില്‍ പങ്കെടുക്കും. വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ ബോഡി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് അംഗങ്ങള്‍.

Kollam, News, Kerala, Marriage, Jamaath committee arranged marriage function

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam, News, Kerala, Marriage, Jamaath committee arranged marriage function


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?