ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു

പട്‌ന: (www.kvartha.com 20.01.2020) ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ബിഹാറിലെ സിതാമര്‍ഹി സിറ്റിയിലാണ് സംഭവം. ചന്ദ്ര ഭൂഷണ്‍ ഡ്യൂട്ടിയ്ക്ക് എത്താതായപ്പോള്‍ സിതാമര്‍ഹിയിലെ വാടക ഫ്‌ലാറ്റില്‍ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയതെന്ന് സിതാമര്‍ഹി എസ്പി അനില്‍ കുമാര്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഏഴുതവണയാണ് ജവാനായ ചന്ദ്ര ഭൂഷണ്‍ ഭാര്യ മധുവിന് നേരെ വെടിയുതിര്‍ത്തത്. പോലീസ് കോണ്‍സ്റ്റബിളായിരുന്ന ചന്ദ്ര ഭൂഷണനെ സിതാമര്‍ഹിയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ (ക്യുആര്‍ടി) ജവാനായി ഈയിടെയാണ് നിയമിച്ചത്. ആറുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

News, National, shot dead, Killed, Suicide, Police, Case, Enquiry, Jawans, Wife, Jawan shoots wife 7 times before killing self in Sitamarhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, shot dead, Killed, Suicide, Police, Case, Enquiry, Jawans, Wife, Jawan shoots wife 7 times before killing self in Sitamarhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?