ജെ എന്‍ യു അതിക്രമം ആസൂത്രിതം; അക്രമികള്‍ക്ക് വഴി നിര്‍ദേശിച്ച് വാട്‌സാപ്പ് ഗ്രൂപ്പ്, പ്രധാന കവാടത്തിലെ ലൈറ്റ് ഓഫാക്കി; സന്ദേശങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി: (www.kvartha.com 06.01.2020) ജെ എന്‍ യുവില്‍ കഴിഞ്ഞദിവസമുണ്ടായ അക്രമങ്ങള്‍ ആസൂത്രിതമായി നടത്തിയതാണെന്നതിനുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍ എസ് എസ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ജെ എന്‍ യുവില്‍ അക്രമികള്‍ക്ക് എത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന വാട്‌സാപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജെ എന്‍ യുവിന്റെ പ്രധാനകവാടത്തിന് മുന്നില്‍ സംഘര്‍ഷം ഉണ്ടാകേണ്ടതിനെ കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. സന്ദേശങ്ങളിലൂടെ ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു.

JNU violence: Before mayhem, WhatsApp chatter suggests planning, News, New Delhi, attack, JNU, Trending, Police, Whatsapp, National

എ ബി വി പി പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് കഴിഞ്ഞദിവസം വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

അതേസമയം അക്രമത്തിനു പിന്നില്‍ ഇടതുസംഘടനകളാണെന്ന് എ ബി വി പിയും അറിയിച്ചു. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ക്യാംപസിനു പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡെല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.

അക്രമത്തിന് ഡെല്‍ഹി പൊലീസ് കൂട്ടുനിന്നെന്നും യൂണിയന്‍ ആരോപിച്ചു. ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ മൂന്നുമണിക്കൂറാണ് അഴിഞ്ഞാടിയത്. വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികകളുമായാണ് അക്രമികള്‍ ക്യാംപസിലേക്കു കടന്നത്.അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 28 പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു.

അതേസമയം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വേറാരോ ചേര്‍ത്തതാണെന്നും അക്രമങ്ങളില്‍ പങ്കില്ലെന്നുമാണ് ഈ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ചില നമ്പറുകളില്‍ വിളിച്ചപ്പോള്‍ ദേശീയ മാധ്യമത്തിനു ലഭിച്ച മറുപടി. ആറു പേരെ വിളിച്ചതില്‍ മൂന്നു പേരുടെയും മറുപടി ഇങ്ങനെയായിരുന്നു. ഗ്രൂപ്പുകളില്‍ ചേര്‍ത്തത് സൃഹൃത്തുക്കളാണെന്നും അവരാണ് സന്ദേശങ്ങള്‍ അയച്ചതെന്നും ഇവര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ജെ എന്‍ യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വിസി ഭീരുവിനെപ്പോലെ പെരുമാറിയെന്നും അക്രമത്തിന് ഡെല്‍ഹി പൊലീസ് കൂട്ടുനിന്നെന്നും യൂണിയന്‍ ആരോപിച്ചു.

അതിനിടെ ജെ എന്‍ യുവിലെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡെല്‍ഹി പൊലീസിനോടു റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡെല്‍ഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, മന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍, എസ് ജയശങ്കര്‍, ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പി. ചിദംബരം, ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നേതാവുമായ ആദിത്യ താക്കറെ തുടങ്ങിയവര്‍ സംഭവത്തില്‍ അപലപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: JNU violence: Before mayhem, WhatsApp chatter suggests planning, News, New Delhi, attack, JNU, Trending, Police, Whatsapp, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?